ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശത്തേക്കുള്ള സ്വന്തം സന്ദര്‍ശനം റദ്ദാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൊവ്വാഴ്ച അവകാശപ്പെട്ടു. ഏപ്രില്‍ 22 ന് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്നും ജമ്മുകശ്മീര്‍ പെലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.
പഹല്‍ഗാമില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്ത് 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും ഖാര്‍ഗെ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വിനോദസഞ്ചാരികളെ, പ്രത്യേകിച്ച് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സബര്‍വാന്‍ പര്‍വതനിരകളുടെ താഴ്വരയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫ്ലാഗ് ചെയ്തിരുന്നു, അറിയാവുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


