മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.


