പാലക്കാട് മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം അഞ്ജാതവാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മുണ്ടൂര്‍ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. റോഡ് സൈഡിലൂടെ നടന്നുപോയ കണ്ണനെ വാഹനം ഇടിക്കുകയായിരുന്നു.
Comments


