പത്തനംതിട്ട കോന്നിയില്‍ പാറമടയിലുണ്ടായ അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വീണ്ടും പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് അതിഥി തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് തൊഴില്‍മന്ത്രിയുടെ നിര്‍ദേശം നല്കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രാവിലെ ഏഴിന് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നുംഒരാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


