പത്തനംതിട്ടയിലെ കായിക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഇനി പിടിയിലാകാനുള്ളത് മൂന്ന് പ്രതികള്‍ മാത്രം. രണ്ടു പ്രതികള്‍ വിദേശത്താണ്. ഇവരെ ഉടന്‍ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. 60 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാഴ്ചക്കുള്ളില്‍ 57 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഏറെയും കൗമാരക്കാരും യുവാക്കളുമാണ്. പ്രതികളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസാണ് പത്തനംതിട്ടയിലേത്.
Comments


