പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്പലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടില് വച്ചായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


