പാലക്കാട് സ്കൂളിനു സമീപം മാരക സ്ഫോടന വസ്തു കണ്ടെടുത്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പൈമറി സ്കൂളിന് സമീപത്ത് കണ്ടത്തിയത് മാരക വസ്തുവെന്ന് എഫ് ഐ ആര് റിപ്പോര്‍ട്ട്. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോടക വസ്തു ഉപേഷിച്ചതെന്ന് എഫ് ഐ ആറില്‍ പറയുന്നു.
എക്സ്പോസീവ് ആക്റ്റിലെ 3 ( a ) 4 (a) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്കേറ്റതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിലെ 75ാം വകുപ്പ് ചുമത്തിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ സ്പോടക വസ്തു എത്തിയാല്‍ അനേഷണം നടത്തണമെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
പാലക്കാട് മൂത്താന്തറയിലെ സ്കൂള്‍ പരിസരത്ത് ഇന്നലെയാണ് സ്ഫോടനം നടന്നത്. സ്കൂള്‍ പരിസരത്തു നിന്നും 4 സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ലഭിച്ച സ്ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്.
പാലക്കാട് മൂത്താന്‍ത്തറ വ്യാസ വിദ്യാ പിഠം സ്കൂള്‍ മുറ്റത്തെ സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യഭ്യാസ വകുപ്പ്. പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് എഇഒ യ്ക് ഡിഡിഇ നിര്‍ദേശം നല്കി. പാലക്കാട് എഇഒ സ്കൂളില്‍ പരിശോധന നടത്തി. അധ്യാപകരുടെ മൊഴി എഇഒ രേഖപ്പെടുത്തി. സ്കൂളിന്റെ രേഖകള്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


