പാലക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ ആണ് ആക്രമണം ഉണ്ടായത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇന്ന് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു.
അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പുലര്‍ച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത് ആശങ്ക പരത്തി. നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.
Comments


