ഉറിയില്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. അതേസമയം, പാകിസ്താന് ഡ്രോണ്‍ ആക്രമണം നടത്തിയ ജമ്മു സര്‍വകലാശാല അടച്ചു.
കശ്മീരിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പ്രദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.
അതിനിടെ ഇന്ന് രാവിലെ 4.30 ന് ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയിരുന്ന ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. അതേസമയം, പാകിസ്താന് നടത്തുന്ന ആക്രമണത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു.പാകിസ്താന് ഇന്നലെ ലക്ഷ്യമിട്ടത് ജമ്മു, അഖ്നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങളാണ്.ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.


