പാകിസ്താന് മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ച് പാകിസ്താന് വാര്‍ത്താ വിതരണ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് അദിയാല ജയിലില്‍ വെച്ച് ഇമ്രാന് ഖാന് കൊല്ലപ്പെട്ടന്ന വാര്‍ത്ത പ്രചരിച്ചത്. പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.
പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയെ പിന്തുടര്ന്നാണ് അഭ്യൂഹം പടര്‍ന്നത്. ഇമ്രാന് ഖാന് മരണപ്പെട്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും വിഷബാധയേറ്റാണ് മരണപ്പെട്ടതെന്ന രീതിയിലാണ് ആരോപണങ്ങളുയര്‍ന്നത്.
പാകിസ്താന് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ചില പോസ്റ്റുകളിലുണ്ടായിരുന്നു.ഇമ്രാന് ഖാനെ പരിക്കേറ്റ നിലയില്‍ ഗാര്‍ഡുകള്‍ കൊണ്ട് പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇത് 2013 ലുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തോഷഖാന അഴിമതി ഉള്‍പ്പെടെ നാല് കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ജയില്‍വാസം അനുഭവിക്കുകയാണ് ഇമ്രാന് ഖാന്.


