പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ഗാഡ്ഗെ.
‘ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്‍ ഇവിടെ തന്നെയുണ്ട്. അവര്‍ ഭോപ്പാലില്‍ പ്രശ്നമുണ്ടാക്കുകയാണെങ്കില് അരിഫ് മസൂദിനും അയാളുടെ അനുയായികള്‍ക്കും കനത്ത തിരിച്ചടി തന്നെ നല്‍കും ‘ -ഗാഡ്ഗെ പറഞ്ഞു.
ഇതിലെതിരെ ഗാഡ്ഗെക്കെതിരെ മസൂദിന്റെ അനുയായികള്‍ പരാതി നല്‍കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്‍ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന് ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്‍ തനിക്കെതിരെ പരാതി നല്‍കിയതോടെ ഇത് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണെന്നും ഗാഡ്കെ പറഞ്ഞു.


