ഇന്ത്യന്‍ സേന നടപ്പിലാക്കിയ ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള 165 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ ഇന്ന് അറിയിച്ചു. അമൃത്സര്‍, ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും.
”വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളില്‍ നിന്നുള്ള 165-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ (അമൃത്സര്‍,ബിക്കാനീര്‍,ചണ്ഡീഗഢ്, ധര്‍മ്മശാല, ഗ്വാളിയോര്‍, ജമ്മു, ജോധ്പൂര്‍, കിഷന്‍ഗഡ്, ലേ,രാജ്കോട്ട്”, ശ്രീനഗര്‍) എന്നിവയിലേക്കുള്ള വിമാന സര്‍വീസുകള്‍ 2025 മെയ് 10, IST പ്രകാരം രാവിലെ 5:29 വരെ റദ്ദാക്കിയിരിക്കുന്നു,” ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിമാന ടിക്കറ്റുകള്‍ മുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് അടുത്ത ലഭ്യമായ വിമാനത്തില്‍ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവന്‍ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
വടക്കും പടിഞ്ഞാറും മേഖലയിലെ ലേ, തോയിസ്, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട്, ചണ്ഡിഗഡ്, ജോധ്പൂര്‍, ജയ്സാല്‍മേര്‍, ജാംനഗര്‍, ഭട്ടിന്‍ഡ, ഭുജ്, ധരംശാല, ഷിംല, രാജ്കോട്ട്, പോര്‍ബന്തര്‍ തുടങ്ങിയ 16 വിമാനത്താവളങ്ങള്‍ അടച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്കി.


