ഓപറേഷന് നുംഖോറില്‍ വാഹനം പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്കി നടന് ദുല്‍ഖര്‍ സല്മാന്. വാഹനം വിട്ടുകിട്ടണമെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ദുല്‍ഖര്‍ നല്കിയ ഹരജിയില്‍ പറയുന്നു. ദുല്‍ഖറിന്റെ ഹരജിയില്‍ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
Comments


