ന്യൂഡല്‍ഹി: ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം തിരിച്ചുവരുന്നു. പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ബിരുദ പഠനം ഉള്‍പ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ തീരുമാനം. പുതിയ നാല് വര്‍ഷ ബിരുദവും രണ്ട് വര്‍ഷത്തെ പിജിയും പൂര്‍ത്തിയാക്കുന്നര്‍ക്ക് ഒരു വര്‍ഷ ബിഎഡിനു ചേരാവുന്ന തരത്തിലാകും ഘടന തയാറാക്കുക. മൂന്ന് വര്‍ഷ ബിരുദക്കാര്‍ക്കു നിലവിലുള്ള രീതിയില്‍ രണ്ട് വര്‍ഷത്തെ ബിഎഡ് തുടരും.
ഇതിനായി, നാല് വര്‍ഷ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാന്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എജ്യുക്കേഷന്‍ എട്ടംഗ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം രൂതി 2014ല്‍ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ.എസ്.വര്‍മ, പ്രഫ. പൂനം ബത്ര എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. നിലവില്‍ ബി.എഡ് രണ്ട് വര്‍ഷമാണ്.


