‘വോട്ട് ചോരി’ ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണം പലതവണ ഉണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്‍ ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകളുണ്ട്. ഞങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്‍ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്‍ന്നുകൊണ്ടേയിരിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു.


