തിരുവനന്തപുരം: ജില്ലാ ജയിലില്‍ തടവുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിഐജിയും സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും മര്‍ദനത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദ്ദം കൂടിയത് മൂലമാണ് തടവുകാരന് രക്തസ്രാവം ഉണ്ടായതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെയോ മുറിവുകളുടെയോ അടയാളങ്ങള്‍ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കുന്നു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജുവാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
Comments


