ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാനോ സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കൊല്‍ക്കത്ത ഹൈകോടതി. അശ്രദ്ധമായി വാഹനമോടിച്ചാല്‍ ഡ്രൈവറില്‍ നിന്ന് പൊലീസിന് ലൈസന്‍സ് പിടിച്ചെടുക്കാമെങ്കിലും അത് കോടതിയിലേക്ക് അയക്കണമെന്ന് കോടതി വിധിയില്‍ പറയുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനോ സസ്പെന്‍ഡ് ചെയ്യുന്നതിനോ വേണ്ടി ലൈസന്‍സിംഗ് അതോറിറ്റിക്ക് അയക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
‘1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 206 പ്രകാരം ലൈസന്‍സ് പിടിച്ചെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടെങ്കിലും ഡ്രൈവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യം പരിഗണിക്കുന്നതിനായി അദ്ദേഹം അത് കോടതിക്ക് അയക്കണം. സെക്ഷന്‍ 19 പ്രകാരം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ലൈസന്‍സിംഗ് അതോറിറ്റിക്ക് അയക്കണം. അതിനാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ ജയില്‍ ശിക്ഷ നല്‍കാനോ ഉള്ള അധികാരം അത് നല്കിയ ലൈസന്‍സിംഗ് അതോറിറ്റിയില്‍ മാത്രമാണ് നിക്ഷിപ്തം.’ ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്‍ വിധിച്ചു.


