യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുല്‍ ഫതാഹ് വീണ്ടും കത്ത് നല്കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്. മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നീക്കം.
നിമിഷ പ്രിയക്ക് മാപ്പ് നല്കാന് കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഹോദരന് നേരത്തെയും രംഗത്തെത്തിയിരുന്നു. കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.
Comments


