നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. സുധാകരന്റെ 0കയ്യിലും കാലിലും കഴുത്തിലും തലയിലുമൊക്കെയായി എട്ട് വെട്ടാണുള്ളത്.വലത് കൈ അറ്റിറ്റുണ്ട്. അതേസമയം മാതാവ് ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ഈ മുറിവുകള്‍ ആഴത്തിലുള്ളതാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവും കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.
അതേസമയം പ്രതി ചെന്താമരയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബായന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76), മകന് സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൃത്യം നടത്തുന്ന സമയത്ത് തൊട്ടടുത്ത വീടുകളില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്‍ കിടക്കുന്ന ഇരുവരെയും കണ്ടത്.
നാട്ടുകാര്‍ ലക്ഷ്മിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം സുധാകരന് സംഭവസ്ഥലത്തു വെച്ചുത്തന്നെ മരിച്ചിരുന്നു. എന്നാല്‍ കൃത്യം നടത്തിയ ശേഷം പ്രതി വീടിനകത്ത് കയറി കൊലപാതകത്തിന് ഉപയോഗിച്ച വാള് മുറിയില്‍വെച്ച് മുന്‍വശത്തെ വാതിലടച്ചശേഷം പുറകു വശത്തുകൂടെ രക്ഷപ്പെടുകയായിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടിലെത്തിയ പ്രതി അയല്‍ക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സുധാകരനും മകളും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെചൊല്ലി നാട്ടുരകാരും പൊലീസും സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാര്‍ പറഞ്ഞു.


