കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.
ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.


