കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ (ശനിയാഴ്ച) കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ചേരും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി എന്നിവര്‍ സംബന്ധിക്കും.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഉച്ച തിരിഞ്ഞ് 2.30ന് തുടങ്ങി വൈകീട്ട് 6 മണി വരെ തുടരുന്ന കൗണ്‍സില്‍ മീറ്റില്‍, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ മെയ് ഒന്നിന് ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സംബന്ധമായ കാര്യങ്ങള്‍, കേന്ദ്ര – കേരള സര്‍ക്കാരുകള്‍ക്കെതിയുള്ള പ്രക്ഷോഭങ്ങള്‍ എന്നിവ അജണ്ടയാകും. സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.


