കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഏപ്രില്‍ 12ന് ശനിയാഴ്ച കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ മെയ് ഒന്നിന് ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ സംബന്ധമായ കാര്യങ്ങൾ, കേന്ദ്ര – കേരള സർക്കാരുകൾക്കെതിയുള്ള പ്രക്ഷോഭങ്ങൾ എന്നിവ കൗൺസിൽ മീറ്റിൽ അജണ്ടയാകും.
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30ന് തുടങ്ങി വൈകീട്ട് 6മണി വരെ തുടരുന്ന കൗൺസിൽ മീറ്റിൽ, മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാന കൌൺസിൽ അംഗങ്ങൾ യോഗത്തില്‍ പങ്കെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.
Comments


