കോഴിക്കോട്: വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെമാർച്ച് 8 ന്, ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാന പ്രകാരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന നൈറ്റ് അലർട്ട് രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ തുടരും. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിവിധ ജില്ലകളിൽ സംബന്ധിക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ടിൽ പങ്കെടുക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും കോഴിക്കോട് ജില്ല കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ടിൽ പങ്കെടുക്കും.
വയനാട് ജില്ല കമ്മിറ്റി കല്പറ്റയിൽ സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ സംബന്ധിക്കും. കണ്ണൂർ ജില്ല കമ്മിറ്റി പയ്യന്നൂർ പെരുമ്പയിൽ സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി സി. കെ മുഹമ്മദലി, കെ.ടി.സഹദുള്ള, മഹ്മൂദ് അള്ളാം കുളം, കെ.പി.താഹിർ,
സംബന്ധിക്കും. കാസർകോട് ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ് അലർട്ട് പുതിയ ബസ് സ്റ്റാൻഡിനടുത്ത് എംജി റോഡിൽ വെച്ച് നടക്കും.
പാലക്കാട് ജില്ല കമ്മിറ്റി കെ.എസ്.ആർ.ടി.സി പരിസരത്ത് സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, സന്ദീപ് വാര്യർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ സംബന്ധിക്കും. തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ് അലർട്ട് ചാവക്കാട് വെച്ച് നടക്കും. എറണാകുളം ജില്ല കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാട്ട് കവലയിൽ സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ ഉദ്ഘാടനം. കോട്ടയം തിരുനക്കര പുത്തൻ പള്ളിക്ക് സമീപം ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ് അലർട്ടിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കോട്ടയം താജ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് ഖാസിമി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ മാഹിൻ സംബന്ധിക്കും. പത്തനംതിട്ട ജില്ല കമ്മിറ്റി ടൗൺ സ്ക്വയറിൽ നടത്തുന്ന നൈറ്റ് അലർട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ ഇ അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ മലപ്പുറത്തും സെക്രട്ടറിമാരായ അഡ്വ. നസീർ കാര്യറ കൊല്ലത്തും ഫാത്തിമ തെഹ്ലിയ കോഴിക്കോടും സംബന്ധിക്കും.
ലഹരിയുമായി ബന്ധപ്പെട്ട ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന യൂത്ത് അലർട്ട് വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തു.


