മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സർക്കാരിനെ വിശ്വസിച്ച് ഏഴു മാസം കടന്നുപോയത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കാൻ വൈകിയത്.
മേപ്പാടി പഞ്ചായത്തിൽ കണ്ണായ സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് ഇതിനകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 105 കുടുംബങ്ങൾക്കാണ് മുസ്ലിംലീഗ് വീട് നിർമ്മിച്ച് നൽകുന്നത്. ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന ജോലികൾ ശനിയാഴ്ച തുടങ്ങും. ഈ മാസം 28ന് വീടുകളുടെ നിർമ്മാണം ആരംഭിക്കും. സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments


