മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.
കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്റഫ്, സി ശിഹാബ് സംസാരിച്ചു.


