മസ്കത്ത്: മസ്കത്ത് കെഎംസിസിയുടെ പുതിയ നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു. പ്രസിഡന്റായി അഹമ്മദ് റയീസിനെയും ജനറല്‍ സെക്രട്ടറിയായി റഹീം വറ്റല്ലൂരിനെയും ട്രഷററായി പി.ടി.കെ ഷമീറിനെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പിഎംഎ സലാം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നാഷണല്‍ കമ്മറ്റി ഭാരവാഹി പട്ടിക പ്രഖ്യാപനം റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ പിഎംഎ സലാം നിര്‍വഹിച്ചു. മുജീബ് കടലുണ്ടി, അഹമ്മദ് റയീസ്, വാഹിദ് ബര്‍ക്ക, എകെകെ തങ്ങള്‍, ഇബ്രാഹിം ഒറ്റപ്പാലം, നൗഷാദ് കക്കേരി, ഷാനവാസ് മുവാറ്റുപുഴ, ഷമീര്‍ പാറയില്‍, ഉസ്മാന് പന്തല്ലൂര്‍, ഹുസൈന് വയനാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അഷ്റഫ് കിണവക്കല്‍, ഷാജഹാന് പഴയങ്ങാടി അബൂബക്കര്‍ പറമ്പത്ത്, മുഹമ്മദ് വാണിമേല്‍, സാദിക് മത്ര, മുഹമ്മദ് കക്കൂല്‍, ഖലീല്‍ നാട്ടിക, ഷബീര്‍ മാസ്റ്റര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.


