മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അല്‍ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകള്‍ ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ അവതരിപ്പിച്ചു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കല്‍ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നല്കി. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
സി.വി.എം. ബാവ വേങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്), ഫൈസല്‍ മുണ്ടൂര്‍ (വൈസ് ചെയര്മാന്), സുഹൈര്‍ കായക്കൂല്‍ (പ്രസിഡന്റ്), ടി.പി. മുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന് തായാട്ട് (ട്രഷറര്‍), ഇഖ്ബാല്‍ കുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, അബ്ദുല്‍ ഹകീം പാവറട്ടി, ഡോ. സൈനുല്‍ ആബിദ്, മുഹമ്മദ് റസല്‍ സി, ഷഹദാബ് തളിപ്പറമ്പ (വൈസ് പ്രസിഡന്റ്), ഫസല്‍ ചേലേമ്പ്ര, ഫൈസല്‍ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കം, ഷമീര്‍ തിട്ടയില്‍,
അന്‍സാര്‍ പി.പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി കൗണ്‍സിലിലേക്ക് സുഹൈര്‍ കായക്കൂല്‍, ടി.പി. മുനീര്‍, ഷാജഹാന് തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ. എം.ഫാറൂഖ്
എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന് തായാട്ട് നന്ദിയും പറഞ്ഞു.


