ഇടുക്കിയില്‍ മകന്റെ ആക്രമണത്തില്‍ അമ്മക്ക് പരിക്ക്. കട്ടപ്പന കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകന് പ്രസാദിനെയും മരുമകള്‍ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പൊലീസെത്തി കമലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


