റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
ബര്‍ക്കകാന ഹസാരിബാഗ് സ്റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.
Comments


