ലഖ്നൗ: ഉത്തര്‍പ്രദേശിലെ റാരിബുസൂര്ഗ് ഗ്രാമത്തിലെ മസ്ജിദ് പൊളിക്കുന്ന നടപടി നടന്നു. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് 10 വര്‍ഷത്തിനിടെ നിര്‍മിച്ച പള്ളി പൊളിക്കുന്നത്.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. 30 ദിവസം മുമ്പ് നോട്ടീസ് നല്‍കിയതായി പോലീസ് അറിയിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിക്കല്‍ നടത്തുന്നത്.
മസ്ജിദിന്റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് അടുക്കെയാണ് നിര്‍മിച്ചിരിക്കുന്നത്. സമീപത്തെ കല്യാണ മണ്ഡപവും പൊളിക്കപ്പെടും. ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരുന്നുവെന്നും, നോട്ടീസ് ലഭിച്ചിട്ടും നിര്‍മാണം നീക്കിയില്ലെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമിയിലെ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് സ്ഥിരീകരിച്ചു.
അസ്മോലി പൊലീസ് സ്റ്റേഷനിലെ പരിധിയിലാണ് പള്ളി പൊളിക്കല്‍ നടക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


