ഫലസ്തീന് രാഷ്ട്രത്തിന് പിന്തുണയുമായി യുകെ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍. കാനഡയും ആസ്ത്രേലിയയും ഫലസ്തീനെ രാജ്യമായി അംഗീകരിച്ചു. ഫലസ്തീന് ജനത സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹരെന്ന് യുകെ പ്രധാനമന്ത്രി പ്രതികരിച്ചു.
ഫ്രാന്‍സും സൗദി അറേബ്യയും ചേര്‍ന്ന് നടത്തുന്ന നയതന്ത്ര നീക്കത്തിന്റെ ഭാഗമായി യുഎന്‍ പൊതുസഭ വിളിച്ചു ചേര്‍ത്തിരുന്നു . ഇതിന് തൊട്ടുമുന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് മറികടന്ന് ബ്രിട്ടന് നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിന്റെ ഫലസ്തീന് വംശഹത്യയെയും യുകെ പ്രസിഡന്റ് രൂക്ഷമായാണ് വിമര്‍ശിച്ചത്. ഫലസ്തീന് നല്കുന്ന അംഗീകാരം ഒരിക്കലും ഹമാസനുള്ളതല്ലെന്നും പറഞ്ഞു.
കാനഡ, ഓസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചു. യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, ബെല്‍ജിയം, മാള്‍ട്ട, അന്‍ഡോറ, ലക്സംബര്‍ഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനരാഷ്ട്രങ്ങളുടെ ഫലസ്തീന് അംഗീകാരം ഇസ്രായേലിനും അമേരിക്കക്കും കനത്ത തിരിച്ചടിയാകും. ഇതിനിടെയും ഗസ്സയില്‍ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്രായേല്‍. പലായനം ചെയ്തു പോകുന്നവരെ ഉള്‍പ്പെടെ 75 പേരെ കൂടി കൊന്നൊടുക്കി.


