ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി മതകാര്യ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം ജൽസെ മീലാദ് 2025 സംഘടിപ്പിച്ചു
വൈവിധ്യങ്ങളാർന്ന പരിപാടികളോടെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെമ്മക്കൻ യാഹുമോൻ ഹാജി ഉത്ഘാടനം ചെയ്തു സക്കീർ പാലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു
ഉദ്ബോധന സെഷനിൽ
ശമാഇലു മുഹമ്മദിയ്യ എന്ന വിഷയത്തിൽ അബ്ദുൽ ബാരി ഹുദവിയും മദീന ഭരണഘടന മദീന ചാർട്ടർ എന്ന ശീർഷകത്തിൽ ഇഖ്ബാൽ വാഫിയും പ്രഭാഷണം നടത്തി
വിദ്യാർത്ഥികളും, കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത മദ്ഹ് ഗാനാലാപനവും, ഇസ്മാഈൽ വാഫിയും സംഘവും ബുർദ മജ്ലിസും അവതരിപ്പിച്ചു
ഷറഫുദ്ധീൻ ഹുദവി, ഇബ്രാഹിം ഫൈസി, ഖാലിദ് ബാഖവി, അബൂബക്കർ ദാരിമി, ഹൈദർ ഹുദവി എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി
ചടങ്ങിൻ്റെ ഭാഗമായി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി താഴ്ന്ന വരുമാനക്കാരായ നാല് പ്രവാസികൾക്ക് സൗജന്യമായി ഉംറ നിർവ്വഹിക്കാനും മദീന സന്ദർശനത്തിനും അവസരമൊരുക്കും
സിദ്ധീഖ് കാലൊടി, എ.പി.നൗഫൽ, മുഹമ്മദ് കമ്മിളി, കെ.പി.പി തങ്ങൾ, ഹംസഹാജി മാട്ടുമ്മൽ, ജമാൽ ആനക്കയം, എന്നിവർ പ്രസംഗിച്ചു
ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, നാസർ കുരുമ്പത്തൂർ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു
ശരീഫ് മലബാർ ആമുഖഭാഷണവും, മുസ്തഫ ആട്ടീരി സ്വാഗതവും, അശ്റഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു


