ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീച്ച് വാര്‍ഡില്‍ ചിറപറമ്പില്‍ സ്വദേശി മായ ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്.
മായയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാര്‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടില്‍ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങള്‍ മായക്കുണ്ടായിരുന്നതായി വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് മായ ബീച്ച് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്നത്.
Comments


