തിരുവനന്തപുരം വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കുട്ടിയുടെ മാതൃസഹോദരനാണ് അറസ്റ്റിലായത്. പീഡനവിവരം ആരോടെങ്കിലും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിന് മൊഴി നല്കി.
ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വയര്‍ വേദന കാരണം ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം പ്രതി സഹോദരിയുടെ കൂടെയാണ് കുറച്ച് കാലമായി താമസിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടി സ്കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ ആരും വീട്ടില്‍ ഉണ്ടാവാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Comments


