തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍. മിഹിര്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചതിന് മിഹ്റിന് ടി സി നല്‍കിയിരുന്നുവെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സുഹൃത്തുക്കളോടൊപ്പം ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും അധികൃതര്‍ പറയുന്നു.
അതേസമയം കുട്ടിയുടെ രക്ഷിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ലെന്നും ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂള്‍ അധികൃതര്‍ എന്‍ഒസി അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. അതേസമയം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇതുവരെ സ്കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ സഹപാഠികളുടെ മൊഴി പരീക്ഷയ്ക്ക് ശേഷം രേഖപ്പെടുത്താനാണ് തീരുമാനം. വകുപ്പിലെ പ്രത്യേക കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആയിരിക്കും മൊഴി രേഖപ്പെടുത്തുക.


