ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ഭപ്പെട്ട കേസില്‍ യുവതി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. സുഹൃത്ത് സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞതായി മേഘയുടെ പിതാവ് വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥനായ സുഹൃത്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അതേസമയം പൊലീസ് ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസിലും സുഹൃത്തിന്റെ മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത്.
എന്നാല്‍ യുവതിക്ക് അവസാനമായി വന്ന ഫോണ്‍ കോളും സുഹൃത്തായ സുകാന്തില്‍ നിന്ന് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.
എന്നാല്‍ സംഭവത്തില്‍ മേഘയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്.
മാര്‍ച്ച് 28ന് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


