കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. വിജയ്പുരജില്ലയിലെ മനഗുള്ളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ആണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .
ബാങ്കിന്റെ പുറകു വശമുള്ള ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്ത് കയറിയത്. അന്വേഷണത്തില്‍ പാക പിഴകള്‍ ഉണ്ടാക്കാന്‍ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മേഷണത്തെ കുറിച്ച് അറിയാന്‍ വൈകി. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും.
പതിവുപോലെ മെയ്യ് 23 ന് ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24,25 തീയതികള്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് മെയ് 26 ാം തിയ്യതി ശുചികരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.


