മംഗളൂരു: മംഗളൂരുവിലെ ഉള്ളാളില്‍ കനത്ത മഴയില്‍ വീട് മണ്ണിടിഞ്ഞ് തര്‍ന്നു. വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ആര്യന് മൂന്ന് വയസ്സ്, രണ്ട് വയസ്സുക്കാരന് ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു.
കുട്ടികളുടെ അമ്മ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
Comments


