വീട്ടുജോലിക്കിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച ജോലിക്കാരിയെ അറസ്റ്റ്ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പത്ത് വര്‍ഷമായി നാഗിന പ്രദേശത്തെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. അടുത്തിടെ, അവരുടെ പെരുമാറ്റത്തില്‍ അസാധാരണമായ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.
വീട്ടുകാര്‍ അടുക്കളയില്‍ വെച്ച ഒളിക്യാമറയില്‍ നിന്നാണ് കുടുംബം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ സമന്ത്ര മൂത്രമൊഴിക്കുന്നതും ഗ്ലാസില്‍ മൂത്രമൊഴിച്ച് അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്യുന്നത് കണ്ടത്തി. ഉടനെ നാഗിന പൊലീസില്‍ വിവരം അറിയിച്ചു. പരാതിയെ തുടര്‍ന്ന് നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ നടപടികള്‍ നേരിടുകയാണ്.


