പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. അപകടത്തില്‍ 60 ത് പേര്‍ക്ക് പരുക്കേറ്റു. മരണപ്പെട്ടവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ സൂചിപ്പിക്കുന്നു.
മരിച്ചവരില്‍ കര്‍ണാടകയില്‍ നിന്നും നാല് പേരും, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. നിലവില്‍ 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.
അതേസമയം, അപകടത്തിന് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥിതിയാണെന്ന് രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവുമടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുംഭമേളയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
‘പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര് മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,’- വൈഭവ് കൃഷ്ണ വ്യക്തമാക്കി.


