ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ വീണ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.
മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. കാല് വഴുതി വെള്ളച്ചാട്ടത്തിലേക്ക് പതിച്ച യുവാവ് ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര് ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.
Comments


