കണ്ണൂര്‍ ആറളം ഫാമില്‍ നാടന്‍ തോക്ക് കണ്ടെടുത്തു. നാലാം ബ്ലോക്കിലെ പൊട്ടിമലയിലാണ് നാടന്‍ തോക്ക് കണ്ടെത്തിയത്. ആനയുടെ കരച്ചില് കേട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ചെത്തുതൊഴിലാളിയെ ആന ആക്രമിച്ചിരുന്നു.
എട്ട് കഷ്ണങ്ങളായി ഒടിഞ്ഞ നിലയിലായിരുന്നു ലൈസന്‍സ് ഇല്ലാത്ത തോക്ക് കണ്ടെത്തിയത്. അതേസമയം തോക്ക് ആരുടേതാണെന്ന് സ്ഥീരീകരിച്ചിട്ടില്ല.
Comments


