മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് വീണ്ടും കല്ലും മണ്ണും ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം. അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങള്‍ തടയും. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറയും പൂര്‍ണമായി നീക്കിയാണ് ഗതാഗതം ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചത്.
Comments


