സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്ണ്ണവിലില് ഇന്ന് ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,940 രൂപയും പവന് 63,520 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. 2025 ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ജനുവരി 22നാണ് സ്വര്‍ണ്ണവില കുതിച്ച് 60,000ല്‍ എത്തിയത്. ജനുവരിയില്‍ മാത്രം 4640 രൂപയാണ് പവന് വര്‍ധിച്ചത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.
65000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.


