കെ.പി.നൗഷാദ്
1965 ല്‍ ഇറാനിലെ ടെഹ്റാനില്‍ നടന്ന നിരക്ഷരതാ നിര്‍മാര്‍ജ്ജനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തിലാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കാന്‍ തി രുമാനിച്ചത്. അതിനെത്തുടര്‍ന്ന് 1966-ല്‍ നടന്ന 14-ാ മത് പൊതുസമ്മേളനത്തില്‍ യുനെസ്കോ സെപ്തംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ഔദ്യോഗി കമായി പ്രഖ്യാപിച്ചു. 1967 സെപ്തംബര്‍ എട്ടിന് ലോകസാക്ഷരതാ ദിനമായി ആദ്യമായി ആചരിച്ചു. ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിനം (ILD) ‘ഡിജിറ്റല്‍ യൂ ഗത്തില്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ആചരിക്കുന്നത്. ഡിജിറ്റലൈസേഷന് നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സ്വാധീനി ക്കുന്ന സാങ്കേതിക വിപ്ലവമായിമാറിയിരിക്കുന്നു. പഠനം, ജീവിതം, ജോലി, മറ്റ് സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ എല്ലാറ്റിനേയും ഇത് ആഴത്തില്‍ മാറ്റിക്കൊണ്ടി രിക്കുന്നു. അതിന്റെ ഗുണദോഷങ്ങള്‍ നമ്മള് എങ്ങനെ ഈ സാങ്കേതിക മേഖലയില്‍ ഇടപഴകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ, അടിസ്ഥാന സാക്ഷരത കൈവരിക്കാത്ത ലക്ഷക്കണക്കിന് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പഠനാവ സമങ്ങള്‍ ഒരുക്കാന്‍ ഡിജിറ്റല്‍ ഉപകരണ ങ്ങള് സഹായിക്കുമെങ്കിലും ഈ ഡിജിറ്റല്‍ മാറ്റം പരമ്പരാഗത സാക്ഷരതാ പഠനത്തിലും, സ്വകാര്യത, ഡിജിറ്റല്‍ നിരീക്ഷ ണം, പക്ഷപാതങ്ങള്‍, ധാര്‍മികത, നിഷ് ക്രിയ ഉപരഭാഗത്തിന്റെ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പരിവര്‍ത്തനങ്ങളെ സമഗ്രവും പ്രസക്തവും അര്ത്ഥവത്തായതുമാക്കുന്നതിന് സാക്ഷരത ഒരു പ്രധാന ഘടകമാണ്. വായനയ്ക്കും എഴുത്തിനും അപ്പുറം, ഡിജിറ്റല്‍ യുഗത്തിലെ സാക്ഷരത ആളുകളെ ഡിജിറ്റല്‍ ഉള്ളടക്കം സുരക്ഷിതമായി ഉപയോഗിക്കാനും മനസ്സിലാക്കാനും ആശയവിനിമയം നടത്താനും പ്രാപ്തരാക്കുന്നു. സാക്ഷരത എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും ഈ ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരതയും അധ്യാപനവും പഠനവും എങ്ങനെ രൂപകല്‍പ്പന ചെയ്യണം എന്നും ഈ വര്‍ഷം വിലയിരുത്തുന്നു. കൂടാതെ സാക്ഷരതയെ ഒരു പൊതുനന്മയായും മനുഷ്യാവകാശമായും പ്രോത്സാഹിപ്പിക്കുന്ന ഫലപ്രദമായ ഇടപെടലുകളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നിതിയുക്തവും സുസ്ഥിരവുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശാക്തീകരണത്തിനും പരിവര്‍ത്തനത്തിനുമുള്ള ഒരു ശക്തമായ മാര്‍ഗമാണ് സാക്ഷരത കൈവരിക്കല്‍ എന്നതും ഈ ദിനം മുന്നോട്ട് വെക്കുന്നുണ്ട്
സാക്ഷരത നേടുക എന്നത് ഒരിക്കല്‍ മാത്രം നേടുന്ന കഴിവല്ല. വായന, എഴുത്ത്, എണ്ണല്‍ കഴിവുകള്‍ എന്നിവയുടെ ഒരു കൂട്ടം പരമ്പരാഗത ആശയത്തിനപ്പുറം, ഡിജിറ്റല്‍ ടെക്സ്റ്റ് വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അത്യാവശ്യമാണ്. തിരിച്ചറിയല്‍, മനസ്സിലാക്കല്‍, വ്യാഖ്യാനം, സൃഷ്ടി, ആശയവിനിമയം എന്നിവയ്ക്കുള്ള ഒരു മാര്‍ഗമായാണ് സാക്ഷരത ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നത്. ജീവിതത്തിലുടനീളം വായന, എഴുത്ത്, സംഖ്യകള്‍ എന്നിവയിലെ പഠനത്തിന്റെയും പ്രാവിണ്യത്തിന്റെയും തുടര്‍ച്ചയാണ് സാക്ഷരത, കൂടാതെ ഡിജിറ്റല്‍ കഴിവുകള്‍, മാധ്യമ സാക്ഷരത, സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം, ആഗോള പൗരത്വം, തൊഴില്നിര്ദ്ദിഷ്ട കഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ കുട്ടം കഴിവുകളുടെ ഭാഗമാണിത്.


