കൊല്ലം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് പൊള്യൂഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പൊന്‍കുന്നം ഡിപ്പോയിലെ കെഎല്‍ 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില്‍ വ്യക്തമായിരുന്നു.
ഇന്നലെ ആയൂരില്‍ നടത്തിയ പരിശോധനയില്‍, ബസിന്റെ മുന്‍ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടതിന് പിന്നാലെ മന്ത്രി ബസിനെ നേരിട്ട് തടഞ്ഞു. ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരെ ശകാരിക്കാന്‍ സമയം കണ്ടെത്തുന്ന മന്ത്രി വാഹനത്തിന്റെ രേഖകള്‍ എല്ലാം കൃത്യം ആണോ എന്നത് കൂടി പരിശോധിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം.
Comments


