കോഴിക്കോട്: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പിണറായി ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബീച്ച് ആശുപത്രിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി. അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് ആരോഗ്യ വകുപ്പ് താറുമാറായിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാജൻ എന്ന രോഗി കാലിൻ്റെ പഴുപ്പിൻ്റെ ചികിൽസാർത്ഥം വന്നപ്പോൾ ഡോക്ടർ പോലും നോക്കാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. മകൻ പരാതി പെട്ടപ്പോൾ വിധിയെന്ന് കരുതി സമാധാനിക്കാനാണ് അധികൃതർ പറഞ്ഞത് .ഇത്തരത്തിൽ നിരവധി വാർത്തകളാണ് സർക്കാർ ആശുപത്രി കളിൽ നിന്നും പുറത്ത് വരുന്നതെന്നും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇൻ്റർവ്യു റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിൻവാതിൽ നിയമനങ്ങൾ നൽകുന്നതായും ഫിറോസ് ആരോപിച്ചു. ബിച്ചാശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞ് കിടക്കുന്നതും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്തതും പല ഡിപ്പാർട്ട്മെൻ്റിലും ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികളെ ദിനേന ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹിഡൻ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ജനരോഷം ഉയർത്തി കൊണ്ട് വരാൻ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
സൗത്ത് മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു, എം.എ. റസാഖ് മാസ്റ്റർ, ടി.പി.എം.ജിഷാൻ, അഡ്വ: എവി. അൻവർ, പി. സെക്കീർ, അർശുൽ അഹമ്മദ്, സഫറി വെള്ളയിൽ, ,ആഷിഖ് ചെലവൂര്, ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, കൗൺസിലർ റംലത്ത്, അവറാൻ പയ്യാനക്കൽ, എൻ.സി. സെമീർ, കലാംമീഞ്ചന്ത, ലത്തീഫ് (കെഎംസിസി), ഫിറോസ് കല്ലായി , അശ്റഫ് കിണാശ്ശേരി, ഷഫീഖ് കല്ലായി, ബഷീർ മുഖദാർ, യൂനുസ് കോതി, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംക്കടവ്, സാജിദ് റഹ്മാൻ, ഹൈദർ മാങ്കാവ്, അസ്കർ പന്നിയങ്കര, നസീർ ചക്കും കടവ്, മനാഫ് കോതി, ജെഫ്ത് നോർത്ത്, സുൽഫി ആനമാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും, ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.


