രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റില്‍ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെട്ടത്. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്ഷന്. കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. മെഡിസെപ് പദ്ധതി തുടരുന്നതിന് ജീവനക്കാരുമായി ചര്‍ച്ച നടത്തും. വയനാട് പുനരധിവാസത്തിന് 750 കോടിയും അനുവദിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റിവാങ്ങാന്‍ 100 കോടി വകയിരുത്തി.
Comments


