വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ബന്ധുക്കള്‍ വിവരമറിയിച്ചത്.
‘എന്റെ മകന് പോയി അല്ലേ…’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മരണവാര്‍ത്ത അറിയിച്ചത്. വിവരം അറിയിക്കുമ്പോള്‍ പിതാവ് അബ്ദുറഹിം സമീപമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments


