താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുന്നതിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെതിരെയാണ് നടപടി. തമ്പാനൂര്‍-സുല്‍ത്താന്‍ബത്തേരി യാത്രക്കിടെ താമരശ്ശേരി ചുരം കയറുമ്പോഴാണ് ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Comments


